മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കൊണ്ടോട്ടിയിലെ കാര്‍ഷികപുരോഗതി
✓ 178 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.
✓ 3400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 18 തരം മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കി.
✓ 14 FSSAI രജിസ്റ്റേർഡ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി.
✓ കേരളഗ്രോ ബ്രാൻഡില്‍ 12 ഉൽപ്പന്നങ്ങൾ.
✓ 22.3 ഹെക്ടറിൽ ജൈവകൃഷി.
✓ 13.6 ഹെക്ടറിൽ തരിശുനിലകൃഷി.
✓ 24 ഹെക്ടറിൽ പുതുകൃഷി.
✓ പുതുതായി 2 കര്‍ഷകോത്പാദന കമ്പനികള്‍ ആരംഭിച്ചു.
✓ ഒരു ഇക്കോഷോപ്പും 2 ആഴ്ച ചന്തയും തുടങ്ങി
✓ 2 കേരഗ്രാമങ്ങൾ സംഘടിപ്പിച്ചു.
✓ ചെറുകാവ് പച്ചത്തേങ്ങ സംഭരണകേന്ദ്രം ആരംഭിച്ചു
✓ നെടിയിരുപ്പിൽ മൊബൈൽ സംഭരണ കേന്ദ്രം ആരംഭിച്ചു
✓ ഫാം പ്ലാൻ പദ്ധതി പ്രകാരം 80 മാതൃക തോട്ടങ്ങൾ ആരംഭിച്ചു