കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജനുവരി മൂന്ന് മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.
ജനുവരി മൂന്നിന് ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, മേനംകുളം, ചെറുവയ്ക്കൽ വില്ലേജുകളുടെ സിറ്റിങ് കുളത്തൂർ ഗ്രന്ഥശാലയിൽ നടക്കും. ജനുവരി നാലിന് മാണിക്കൽ, കോലിയക്കോട് വില്ലേജുകളിലെ സിറ്റിങ് മാണിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജനുവരി അഞ്ചിന് കൊടുവഴന്നൂർ വില്ലേജ് സിറ്റിങ്് കൊടുവഴന്നൂർ സഹകരണബാങ്കിൽ വെച്ചും നടക്കും. ജനുവരി ആറിന് വെമ്പായം, തേക്കട, വട്ടപ്പാറ വില്ലേജുകളിലെ സിറ്റിങ് വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 8 ന് കാരോട്, പരശുവയ്ക്കൽ, കുളത്തൂർ വില്ലേജുകളിലെ സിറ്റിങ്് കാരോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി ഒൻപതിന് മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ വില്ലേജുകളിലെ സിറ്റിങ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി പത്തിന് ആനാവൂർ, കുന്നത്തുകാൽ, കൊല്ലയിൽ വില്ലേജുകളിലെ സിറ്റിങ്് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് നടക്കുന്നത്.
പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2729175, 8075649049