കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി 2024 ഫെബ്രുവരി 15 വരെ പദ്ധതിയിൽ അംഗങ്ങളാവാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘത്തിലോ ബന്ധപ്പെടാം.
ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി എൻറോൾമെൻ്റ് ആരംഭിച്ചു
