Menu Close

നാദാപുരത്തിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ നാദാപുരം  മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

നാദാപുരത്തിലെ കാര്‍ഷികപുരോഗതി

✓   7 കേരഗ്രാമങ്ങൾ ആരംഭിച്ചു.

✓ വളയം, നരിപ്പറ്റ, കാവിലുംപാറ എന്നീ മൂന്നിടങ്ങളിൽ പുതിയ നാളികേര സംഭരണ കേന്ദ്രങ്ങൾ തുടങ്ങി.

✓ പ്രതിവർഷം 12 ലക്ഷം കുറ്റ്യാടി വിത്തുതേങ്ങകളുടെ സംഭരണം.

✓ ജൈവകൃഷി നടപ്പിലാക്കിയത് 390 ഹെക്ടറില്‍.

✓ 196 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ 100 ഫാം പ്ലാനുകൾ നടപ്പിലാക്കി.

✓ കൊക്കോ പ്രാഥമിക സംസ്‌കരണ കേന്ദ്രം കാവിലുംപാറയിൽ ആരംഭിച്ചു.

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 10 നൂതന സംരംഭങ്ങൾ 10.

✓ സൃഷ്ടിച്ച തൊഴിലവസരങ്ങൾ 4800.