കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
വൈക്കത്തിലെ കാര്‍ഷിക പുരോഗതി
RIDF ഉൾപ്പെടുത്തി വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾക്ക് 6.57 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
281 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി RIDF 11.71 കോടി രൂപയുടെയും RKVYൽ 6.32 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
ടി.വി പുരം-സ്മാർട്ട് കൃഷിഭവൻ ആയി
242.8 ഹെക്ടറിൽ പുതു കൃഷി
700 ഹെക്ടറിൽ ജൈവകൃഷി
100 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
വൈക്കത്തെ ‘നിറവ്’ പദ്ധതിയിൽ ദൃശ്യമായത് ജനകീയ കാർഷിക മുന്നേറ്റം