Menu Close

കാഞ്ഞിരപ്പള്ളിയിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കാഞ്ഞിരപ്പള്ളിയിലെ കാര്‍ഷിക പുരോഗതി

✓ RIDF ൽ ഉൾപ്പെടുത്തി മുഴിക്കാട് തോട് നീർത്തട പദ്ധതിക്കായി 99.6 ലക്ഷം രൂപയുടെ സഹായം നൽകി

✓ മണ്ഡലത്തിൽ 3 കാർഷിക കർമ്മസേനകൾ ആരംഭിച്ചു

✓ 4 ഇക്കോഷോപ്പുകൾ ആരംഭിച്ചു

✓ 8 ആഴ്‌ച ചന്തകൾ ആരംഭിച്ചു

✓ 3 FPO കൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 9 നൂതന സംരംഭങ്ങൾ

✓ 90 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 159 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 650 ഹെക്ടറിൽ ജൈവകൃഷി

✓ 193.7 ഹെക്ടറിൽ പുതുകൃഷി

✓ കിഴങ്ങ് വിളകളുടെ മൂല്യ വർധിത ഉത്പന്ന നിർമ്മാണ കേന്ദ്രവും വാഴൂർ ഹണി ക്ലബ്ബും ആരംഭിച്ചു