കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ചങ്ങനാശ്ശേരിയിലെ കാര്‍ഷിക പുരോഗതി
✓ 184.9 ഹെക്ടറിൽ പുതു കൃഷി
✓ 450 ഹെക്ടറിൽ ജൈവകൃഷി
✓ ഉൽപാദന- സേവന – മൂല്യവർധന മേഖലകളിലായി 61 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ ഒരു കൃഷിഭവൻ – ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 6 നൂതന സംരംഭങ്ങൾ
✓ തൃക്കൊടിത്താനം കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റ് നടത്തി
✓ പായിപ്പാട് കൃഷിശ്രീ സെൻ്റർ ആരംഭിച്ചു
✓ 237 പുതിയ തൊഴിലവസരങ്ങൾ
✓ മാടപ്പള്ളിയിൽ അഗ്രോ സർവീസ് സെന്റർ ആരംഭിച്ചു
✓ തൃക്കൊടിത്താനം സ്മാർട്ട് കൃഷിഭവൻ ആയി
✓ ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഏദൻ ഫുഡ് പ്രോഡക്റ്റ്സ് ആരംഭിച്ചു
✓ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ കാർഷികോല്പന്നങ്ങളുടെ പ്രീമിയം ഔട്ട്ലെറ്റ് ആരംഭിച്ചു