സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളും കര്‍ഷകരുടെ ജൈവോത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ കൊല്ലം ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാപഞ്ചായത്ത് ആശുപത്രി, വികസന സമിതി എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം.
കുരീപ്പുഴ ടര്‍ക്കിഫാമിലെ ടര്‍ക്കിയിറച്ചി, ടര്ക്കിമുട്ടകള്, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലെ ഫാം ഫ്രഷ് കോഴിമുട്ടകള്‍, കാടനിരണം ഡക്ക്ഫാമിലെ താറാവിറച്ചി, മുട്ട, കുര്യോട്ടുമല ഫാമിലെ നെയ്യ്, മില്‍മാ പാല് , പാലുത്പന്നങ്ങള്‍, കെപ്കോ കോഴിയിറച്ചി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഉത്പന്നങ്ങള്‍, കര്‍ഷകര്‍ നല്കുന്ന ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഈ കേന്ദ്രത്തില്‍നിന്നു ലഭിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്പന സമയം. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പായ്ക്ക് ചെയ്ത് ഉല്പന്നങ്ങള് തയ്യാറാക്കി നല്‍കും. മഞ്ഞള്‍പ്പൊടി, കുരുമുളക്, വെളിച്ചെണ്ണ, നേന്ത്രന് പഴങ്ങള്‍, കൂണ് ഉല്പന്നങ്ങള്, തേന്‍, പച്ചക്കറിതൈകള്‍, വിത്ത് എന്നിവയും സര്‍ക്കാര്‍ നിരക്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭ്യമാകും. ജൈവ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കിരണ്‍ ബാബു അധ്യക്ഷനായിരുന്നു. അസി.ഡയറക്ടര്‍മാരായ ഡോ ജി സുജാത, ഡോ ഡി വി ബീന , ഡോ എസ് ഷീജ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ആര് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.