Menu Close

കോൾപാടങ്ങളിലെ വെള്ളം വറ്റിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണം: ജില്ലാ കലക്ടർ

മഴ കുറഞ്ഞതിനാൽ ചിമ്മിനിഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ നിര്‍ദ്ദേശം.
കോൾമേഖലയിലെ ജലം ക്രമീകരിച്ച് കൃഷിക്കായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നിലവിൽ ഏനാമാവ് ഷട്ടർ തുറക്കാൻ കഴിയില്ല. കോൾമേഖലയിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അഞ്ചിന് ഉച്ചക്കു ശേഷം റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തിൽ കോൾ ഉപദേശകസമിതിയുടെ അടിയന്തരയോഗം ജില്ലാകലക്ടറുടെ ചേമ്പറിൽ ചേരുവാൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ കോൾമേഖലയിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി അടിയന്തരമായി നിർത്തിവയ്ക്കുവാനാണ് കളക്ട്രറുടെ നിര്‍ദ്ദേശം.