സേവാസ്പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും ‘ അടുക്കളത്തോട്ടം’ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള വിത്തുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. 3000 കുടുംബങ്ങൾക്കു പുറമേ ഓരോ വാർഡിനും ഹൈബ്രിഡ് വിത്തുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ് സേവാസ് (സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ് വാൻസ്ഡ് സപ്പോർട്ട്) പദ്ധതി. അഞ്ച് വർഷത്തെ നിരന്തരവും സമഗ്രവുമായ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസമേഖലയ്ക്ക് ഊന്നൽനൽകി ചക്കിട്ടപാറ പഞ്ചായത്തിനെ ഏറ്റവും ഉന്നതനിലവാരത്തിൽ എത്തിക്കുകയെന്ന ലക്ഷ്യവുമായി നിരവധിയായ പ്രവർത്തനങ്ങളാണ് സേവാസ് പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ഇ.എം ശ്രീജിത്ത് അധ്യകത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ സി. കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.കെ ബിന്ദു എന്നിവർ സംസാരിച്ചു. ബിആർസി, ബി.പി.സി വി.പി നിത സ്വാഗതവും, ബിആർസി ട്രെയ്നർ ലിമേഷ് നന്ദിയും പറഞ്ഞു.