Menu Close

അടുക്കള തോട്ടം മട്ടുപ്പാവ് കൃഷിയിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ “അടുക്കള തോട്ടം മട്ടുപ്പാവ് കൃഷി (Urban agriculture- Micro-green, foodscaping, canopy management,containerplanting)” എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0495-2373582 എന്ന ഫോൺ നമ്പറിൽ 2024 ജനുവരി 12നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾക്ക് പരിശീലനം സൗജന്യവും യാത്ര ബത്ത ഉണ്ടായിരിക്കുന്നതുമാണ്. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ്.