Menu Close

കാര്‍ഷിക സെമിനാര്‍, കാര്‍ഷികമേള- കേരളത്തിന്റെ സമൃദ്ധി കാണാന്‍ വരൂ

കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം സംഘടിപ്പിക്കുന്നു. കേരളീയം ട്രേഡ് ഫെയര്‍ എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകള്‍. പ്രദര്‍ശന വിപണനം രാവിലെ 10 മുതല്‍ വൈകിട്ട് 10 മണി വരെ. കേരളീയത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കാര്‍ഷികസെമിനാര്‍ നവംബര്‍ രണ്ടാം തീയതി നിയമസഭയിലെ ശ്രീ ശങ്കരനാരയണന്‍ തമ്പി ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്നതാണ്. കേരളീയത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ ട്രേഡ്ഫെയര്‍ എല്‍എംഎസ് കോമ്പൗണ്ടിലാണ് ഒരുക്കുന്നത്. ജൈവസര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍, ഭൗമസൂചിക ലഭിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന്റെ സ്വന്തം കേരളാഗ്രോ ബ്രാന്‍ഡില്‍ സര്‍ക്കാര്‍ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും കേരള കാര്‍ഷികസര്‍വകലാശാലയിലെയും ഫാമുകളിലേയും ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയും ട്രേഡ് ഫെയറില്‍ ഉണ്ടായിരിക്കുന്നതാണ്.