Menu Close

സഹകരിക്കുന്നത് സഹകരണബാങ്കുകള്‍ മാത്രം

കര്‍ഷകരുടെ കാര്‍ഷികവായ്പകള്‍ക്ക് കടാശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും. വ്യക്തിഗത അപേക്ഷകള്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കമ്മീഷനിലൂടെ കാര്‍ഷിക കടാശ്വാസം മുന്‍പു ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്. അതിനാല്‍ മറ്റു ബാങ്കുകളിലെ വായ്പാ കുടിശികയില്‍ അപേക്ഷ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0471 2743782, 2743783. റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അസ്സല്‍, കര്‍ഷകനാണെന്നു തെളിയിക്കുന്നതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സല്‍), വായ്പ നിലനിര്‍ത്തുന്ന പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം നല്‍കേണ്ടതാണ്.