Menu Close

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി സിറ്റിംഗ്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍നിന്നും വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കുവാന്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കരുതേണ്ടതും പുതിയ അംഗത്വം എടുക്കേണ്ടവര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

സിറ്റിംഗ് സ്ഥലവും തീയതിയും
2024 ജൂണ്‍ 10 – വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസ്
2024 ജൂണ്‍ 13 – ആയവന ഗ്രാമപഞ്ചായത്ത് ഓഫീസ്
2024 ജൂണ്‍ 20 – ഏഴീക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്
2024 ജൂണ്‍ 24 – മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
2024 ജൂണ്‍ 27 – പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്