Menu Close

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ്: വില്ലേജ് സിറ്റിങുകൾ 29 വരെ

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജൂൺ 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും.

2024 ജൂൺ 14ന് ചെറുവയ്ക്കൽ, പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, അയിരൂർപ്പാറ വില്ലേജുകളിലെ സിറ്റിങ്  ഞണ്ടൂർക്കോണം കമ്മ്യൂണിറ്റി ഹാളിൽ

2024 ജൂൺ 18ന് ആറ്റിപ്ര, കഴക്കൂട്ടം, മേനംകുളം വില്ലേജുകളിലെ സിറ്റിങ് കുളത്തൂർ ശ്രീനാരായണ ഗ്രന്ഥശാലയിൽ. 

2024 ജൂൺ 20ന് മേൽ തോന്നയ്ക്കൽ, കീഴ് തോന്നയ്ക്കൽ, അണ്ടൂർക്കോണം വില്ലേജുകളിലെ സിറ്റിങ് പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഹാളിൽ

2024 ജൂൺ 22ന് വെയിലൂർ, കഠിനംകുളം, പള്ളിപ്പുറം വില്ലേജുകളിലെ സിറ്റിങ് മംഗലപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ 

2024 ജൂൺ 25ന് വെമ്പായം,തേക്കട, വട്ടപ്പാറ വില്ലേജുകളിലെ സിറ്റിങ് വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ

2024 ജൂൺ 27ന് ആനാട്, നെടുമങ്ങാട്, കരിപ്പൂർ വില്ലേജുകളിലെ സിറ്റിങ് നെടുമങ്ങാട് മുനിസിപ്പാലിറ്റി ഹാളിൽ

2024 ജൂൺ 29ന് വീരണകാവ്,മണ്ണൂർക്കര,പെരുങ്കുളം,  കുളത്തുമ്മൽ വില്ലേജുകളിലെ സിറ്റിങ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ഹാളിൽ

രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ – 0471 2729175, 8075649049.