Menu Close

‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 27 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ 2024 മെയ് 26 നകം www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ (സ്മാര്‍ട്ട്‌ ഫോണ്‍) ഉപയോഗിക്കാം. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2024 മെയ് 27 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.