Menu Close

കാര്‍ഷിക സര്‍വ്വകലാശാലയില്‍ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകാലാശാലയില്‍ വിവിധതരം ഗവേഷണബിരുദങ്ങള്‍, സംയോജിത ബിരുദാനന്തരബിരുദങ്ങള്‍, ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ നടത്തുന്നു. കുമരകത്ത് പുതുതായി ആരംഭിക്കുന്ന കാര്‍ഷികകോളേജില്‍ നിന്ന് കാര്‍ഷികബിരുദവും സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് നാല്പതോളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പഠിക്കാന്‍ ഇക്കൊല്ലം മുതല്‍ അവസരം ഒരുക്കുന്നുണ്ട്. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ രീതികളില്‍ നടക്കുന്ന വിവിധ കോഴ്സുകളുടെ പ്രോസ്പക്റ്റസ്, ഫീസ്ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും http://admnewpgm.kau.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 25/10/2023. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487- 2370051