എറണാകുളം ജില്ലിയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരഗ്രാമമാകാനൊരുങ്ങുന്നു. 25.67 ലക്ഷം രൂപയുടെ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തില്‍ 100 ഹെക്ടറില്‍ (250 ഏക്കര്‍) ഉല്പാദനക്ഷമതയുള്ള കേരവൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങും. ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ നടീല്‍, രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടി മാറ്റല്‍, തെങ്ങിന് തടമെടുക്കല്‍ സഹായം, സബ്സിഡി നിരക്കില്‍ വളം നല്കല്, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, മൂല്യ വര്‍ദ്ധിത യൂണിറ്റിന് സഹായം നല്കല് തുടങ്ങിയ സേവനങ്ങളാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്.