കാസർഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഉദുമയിലെ കാര്‍ഷിക പുരോഗതി
► 791.49 2 ഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിച്ചു.
► പച്ചക്കറി വികസന പദ്ധതി 397 ഹെക്ടറിൽ നടപ്പാക്കി.
► ഒരുകോടി ഫലവൃക്ഷതൈ പദ്ധതി പ്രകാരം വിതരണം ചെയ്തത് 71296 ഫലവക്ഷത്തൈകൾ.
► 449.28 ഹെക്ടറിൽ സമഗ്ര നാളികേര വികസന പദ്ധതി.
► 79 അംഗൻവാടികളിൽ പോഷകവാടി പദ്ധതി നടപ്പാക്കി.
► ഉൽപാദന -സേവന -വിപണന മേഖലയിൽ 113 കൃഷിക്കൂട്ടങ്ങൾ.
► എല്ലാ പഞ്ചായത്തുകളിലും റൂഫ് ടോപ്പ് കൃഷി.
► എല്ലാ കൃഷിഭവനികളിലും കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ വികസന സമീപനം കൊണ്ടുവന്നു.
► ബേഡഡുക്ക, പുല്ലൂർ – പെരിയ, ചെമ്മനാട് പഞ്ചായത്തുകളെ സോഷ്യൽ ഓഡിറ്റിങ്ങിനായി തിരഞ്ഞെടുത്തു.
► ഒരു കൃഷിഭവൻ -ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 7 നൂതന സംരംഭങ്ങൾ.
► 4 ഇക്കോ ഷോപ്പുകൾ.
► ബേഡഡുക്ക സ്മാർട്ട് കൃഷിഭവൻ ആക്കി.