Menu Close

സംരംഭകര്‍ക്ക് അറിവുപകരാന്‍ കോയിപ്പുറത്ത് പരിശീലനം

പത്തനംതിട്ട, കോയിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുവർക്കുവേണ്ടി ഏകദിന സംരംഭകത്വാവബോധപ്രോഗ്രാം [Entrepreneurship awareness Programme- EAP] 2023 നവമ്പര്‍ 25 രാവിലെ 10 മണി മുതല്‍ കോയിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്നു.
പ്രവാസികൾ, വനിതകൾ, അഭ്യസ്തവിദ്യർ, യുവാക്കൾ തുടങ്ങി സംരംഭം തുടങ്ങിയവരും തുടങ്ങാനാഗ്രഹിക്കുന്നവരുമായ എല്ലാവർക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.
ഭക്ഷ്യവസ്തുക്കളിൽനിന്നു മൂല്യവർദ്ധിതോല്പ്പന്നങ്ങള്‍ നിർമ്മിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തൽ, സംരംഭസാധ്യതകൾ എന്നിവയെക്കുറിച്ച് കായംകുളം കൃഷിവിഞ്ജാനകേന്ദ്രത്തിലെ പ്രതിനിധി ശ്രീമതി. ജെസ്സി ജോർജ് ( സബ്ജറ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റ്) ക്ലാസ്സ് നയിക്കുന്നു.
കൂടാതെ, സംരംഭം തുടങ്ങുന്നതിനാവശ്യമായ വിവിധ ലൈസൻസുകള്‍, സബ്‌സിഡി, ബാങ്ക് വായ്‌പ എന്നിവ ലഭ്യമാകുന്നതെങ്ങനെ എന്നതുമുതല്‍ മാർക്കറ്റിംഗ് വരെ വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്‌ദ്ധർ ക്ലാസ്സ്‌ കൈകാര്യം ചെയുന്നു. കൂടുതല്‍ വിവരങ്ങൾക്കും രജിസ്ട്രേഷനും : 9526095435