Menu Close

ജൈവകര്‍ഷകസമിതി തൃശൂര്‍ ജില്ലാസമ്മേളനം ഒക്ടോബര്‍ 28 ന് കോടന്നൂരില്‍

ജൈവകര്‍ഷക സമിതിയുടെ തൃശൂ‍‍ർ ജില്ലാസമ്മേളനം കോടന്നൂര്‍ കടലായി മനയില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടക്കുന്നു. ഗിരിജാ ദാമോദരന്‍ ക്യഷിയിടാനുഭവ വിവരണം നടത്തും. സംഘടനാ ചർച്ചകൾ, വിത്തും തൈയും കൈമാററം, കൃഷിപ്പാടസന്ദർശനം എന്നിവയും ഉണ്ടാകും. സംഗമത്തിനെത്തുന്ന കർഷകർക്ക് സംശയനിവാരണത്തിനും അനുഭവവിവരണത്തിനും അവസരം ഉണ്ടായിരിക്കും. 2023 ഡിസംബർ 28,29,30 തീയതികളിൽ ആലുവയിൽ നടക്കുന്ന ദേശീയ ജൈവകർഷക സംഗമത്തിലേനു പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മാസിക വരിസംഖ്യ പുതുക്കുന്നതിനും സമ്മേളനത്തോടനുബന്ധിച്ച് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി എസ് ഷാജി അറിയിച്ചു.