ബയോ ഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് മേഖലയിൽ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 നവംബർ 30ന് കളമേശ്ശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. ബയോഗ്യാസ് നിർമ്മാണം, മാലിന്യ സംസ്കരണം, പാചകവാതകം, ജൈവവളം, ജൈവകൃഷി/അടുക്കളത്തോട്ടം, ആഗോള താപന നിയമന്ത്രണം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. 500 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ അപേക്ഷ സമർപ്പിക്കണം. തിരിഞ്ഞെടുക്കപ്പെടുന്ന 50 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/ 9188922800.