പ്രകൃതിക്ഷോഭം, രോഗകീടാക്രമണം എന്നിവമൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു. ഇന്‍ഷുര്‍ ചെയ്യാന്‍ വേണ്ട തെങ്ങുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 ആണ്. ഒരാണ്ടില്‍ കുറഞ്ഞത് 30 തേങ്ങ ലഭിക്കുന്ന തെങ്ങുകളാണ് വിളഇന്ഷുര് ചെയ്യാനാവുന്നത്. തെങ്ങൊന്നിന് ഒരു വര്‍ഷത്തേക്ക് 2 രൂപയാണ് അടയ്ക്കേണ്ട പ്രീമിയം. (3 വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ തെങ്ങൊന്നിന് 5 രൂപ എന്നതാണ് തോത്) നഷ്ടപരിഹാരത്തുക തെങ്ങൊന്നിന് 2000 രൂപ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ – 18004251661, വാട്സാപ്പ് നമ്പര്‍ 9447051661.