ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-25 ചിറകളിലെ മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പ് മുഖേന 10000 കരിമീന്‍ മത്സ്യ കുഞ്ഞുങ്ങളെ ആണ് ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള ചിറയില്‍ നിക്ഷേപിച്ചത്. ജലാശയങ്ങളില്‍ പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ താത്കാലിക ചിറകള്‍ കെട്ടിയും തദ്ദേശീയ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചും ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന പദ്ധതിക്കാണ് ജില്ലയില്‍ നീലേശ്വരത്ത് ആദ്യമായി തുടക്കം കുറിച്ചത്. നീലേശ്വരം കടിഞ്ഞിമൂല തേജസ്വിനി സ്വയം സഹായ സംഘമാണ് പദ്ധതി ഗുണഭോക്താക്കളായി കൃഷി ഏറ്റെടുത്തിരിക്കുന്നത്.