കേരള കാർഷിക സർവകലാശാല യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ കോളാബറേറ്റീവ് പ്രോജക്ടിന്റെയും കമ്മ്യൂണികേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന സൂക്ഷ്മ മൂലക പ്രയോഗ പരിശീലനവും ഏകദിന സെമിനാറും അന്തിക്കാട് വച്ച് ചലച്ചിത്ര സംവിധായകൻ ശ്രീ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മുൻ കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനിൽകുമാർ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ഡയറക്ടർ പ്രൊ. കടമ്പോട് സിദ്ദീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . തുടർന്ന് കാർബൺ സംതുലിത കൃഷി- പ്രായോഗിക തലത്തിൽ ,നെൽകൃഷിയിൽ സൂക്ഷ്മ മൂലകങ്ങളുടെ പ്രാധാന്യവും ഡ്രോൺ ട്രെയിനിങ്ങിന്റെ പ്രസക്തിയും എന്നീ വിഷയങ്ങളിൽ ഡോ.പി ഒ.നമീർ ഉം ഡോ. സുനിൽ വി ജിയും നയിച്ച സെമിനാർ നടന്നു.
പരിശീലനവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്തു
