Menu Close

ഇടുക്കി ജില്ലക്കാര്‍ക്കും മത്സ്യസമ്പാദയോജനാപദ്ധതിയുടെ ഭാഗമാകാം

പി.എം.എം.എസ്.വൈ 2024-25 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളംനിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്രമത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്തുത്പാദന കേന്ദ്രം, മീഡിയം സ്കെയില്‍ അലങ്കാര മത്സ്യവിത്ത് ഉത്പാദനകേന്ദ്രം, ചെറിയ ആര്‍.എ.എസ്.യൂണിറ്റ്, പിന്നാമ്പുറ ചെറിയ ആര്‍.എ.എസ്. യൂണിറ്റ്, മോട്ടോര്‍ സൈക്കിളും ഐസ്ബോക്സും എന്നീ പദ്ധതികളാണ് നിലവിലുള്ളത്. താല്പര്യമുള്ള വ്യക്തികള്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ 2024 ഫെബ്രുവരി 5 ന് മുമ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മത്സ്യകര്‍ഷക വികസന ഏജന്‍സി, പൈനാവ് പി.ഒ., ഇടുക്കി എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ അല്ലെങ്കില്‍ ഇ മെയില്‍ വഴിയോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഇടുക്കി, മത്സ്യഭവന്‍ നെടുങ്കണ്ടം, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം പൈനാവ് ഇടുക്കി എന്നിവിടങ്ങളില്‍ അന്വേഷിക്കുക. അഥവാ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരോട് ആരായുക.
ലഭിക്കുന്നതാണ്.
ഫോണ്‍ വിളിയുള്ള അന്വേഷണത്തിന്: 04862-233226