വേപ്പിൻ കുരു സത്ത് ലായനി പച്ചക്കറികളിലെ മൃദുശരീരികളായ കീടങ്ങൾക്ക് ഫലപ്രദമാണ്. ഈ ലായനി എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യം 50 ഗ്രാം വേപ്പിൻ കുരു ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം. മൂപ്പെത്തിയ വേപ്പിൻ കുരു പൊടിച്ച് കിഴി കെട്ടി വെള്ളത്തിൽ 12 മണിക്കൂർ മുക്കി വക്കുക. അതിന് ശേഷം കിഴി പലപ്രാവശ്യം വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ടു നിറത്തിൽ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുക്കുക.
വേപ്പിൻ കുരു സത്ത് എങ്ങനെ ഉണ്ടാക്കാം?
