Menu Close

കേളപ്പജി കോളേജില്‍ ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകള്‍

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ (KCAET) ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒഴിവുകള്‍ വന്നിട്ടുള്ള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. KEAM റാങ്കുലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ 21.09.2023 രാവിലെ 10 മണിക്കു മുമ്പായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജിന്റെയും യൂണിവേഴ്സിറ്റിയുടെയും www.kcaet.kau.in, www.kau.in വെബ്സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.