Menu Close

‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

മലപ്പുറം തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, കെ.വി.കെ ദിനത്തോടനുബന്ധിച്ച് കർഷകർക്കായി ‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2025 മാർച്ച് 24ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്ലാസ്സ്. താല്പര്യമുള്ളവർ 2025 മാർച്ച് 21ന് വൈകീട്ട് മൂന്നിന് മുൻപായി 8547193685 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.