Menu Close

കാര്‍ഷിക മേഖലയിലെ സൗജന്യ വൈദ്യുതി വിഛേദിക്കില്ല

കാര്‍ഷിക മേഖലയില്‍ കെ എസ് ഇ ബി നല്‍കി വരുന്ന സൗജന്യ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിഛേദിക്കില്ലെന്ന് കൃഷി ഡയറക്ടർ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കെ എസ് ഇ ബി ചീഫ് എഞ്ചിനീയറുമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ജില്ലയില്‍ 1.3 കോടി രൂപയാണ് കുടിശ്ശിക. കര്‍ഷകര്‍ക്ക് കെ എസ് ഇ ബി നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉടന്‍ പണമനുവദിക്കും. കുടിശ്ശിക തീര്‍ക്കും. കൃഷി ഡയറക്ടർ അറിയിച്ചു.