Menu Close

കുളമ്പുരോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമാകുന്നു

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടപ്പിലാക്കിവരുന്ന എൻ എ ഡി സി പി, എഫ് എം ഡി സി പി എട്ടാം ഘട്ട കളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉദ്‌ഘാടനം തൊഴിൽ വനിതാശിശുവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ ബിന്ദു കൃഷ്ണ ജൂൺ 17 ന് (17/06/2026) രാവിലെ 8:30 ന് ലൈവ്സ്റ്റോക്ക് മാനേജ്‌മെൻറ് ട്രെയിനിങ് സെൻറ്റർ, കുടപ്പനക്കുന്ന് വെച്ച് നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് കുളമ്പുരോഗത്തെ കുറിച്ച് കർഷകർക്കും, ഭാരത് പശുദ്ധൻ പോർട്ടൽ എൻട്രിയെ കുറിച്ച് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്കും വേണ്ടി പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നു.