ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ പൊതുകുളങ്ങളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 800 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന് പൊതുകുളങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. സെന്റിന് മുപ്പത് എണ്ണം എന്ന തോതില്‍ പൊയ്യ അഡാക്കില്‍ നിന്നുമാണ് കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ പദ്ധതിയ്ക്കായി ലഭ്യമാക്കിയത്. പൊതു കുളങ്ങളിലെ മത്സ്യകൃഷി പരിപാലനത്തിനായി അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ജനകീയ സമിതികളുടെ കൂട്ടായ്മയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.