Menu Close

കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 ഒക്ടോബര്‍ 31വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പുര്‍ത്തിയായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കാനും അവസരം ഉണ്ടായിരിക്കില്ല. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 9746822396, 0474 2766843, 2950183.