Menu Close

ജനകീയ മത്സ്യകൃഷിക്ക് തുടക്കം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർമാർ മുഖേന അപേക്ഷ നൽകിയ 36 കർഷകർക്കായി 14,100 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും പൊതുകുളങ്ങളായ മാട്ടുമുറി, കണ്ണാംപറമ്പ്, മുണ്ടോട്ട് കുളങ്ങര എന്നിവിടങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.