Menu Close

മുട്ടക്കോഴികളെ വിതരണം ചെയ്തു

തോളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ നിര്‍വഹിച്ചു. രണ്ട് ലക്ഷം രൂപ പദ്ധതിവിഹിതം വകയിരുത്തി 600 രൂപ സബ്‌സിഡിയില്‍ അഞ്ച് കോഴി കുഞ്ഞുങ്ങളെയാണ് ഓരോ ഗുണഭോക്താവിനും നല്‍കിയത്. മുട്ടക്കോഴി വളര്‍ത്തുന്നതിനായി അപേക്ഷ നല്‍കി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് 50 മുതല്‍ 60 ദിവസം വരെ പ്രായമായ ഗ്രാമശ്രീ വര്‍ഗ്ഗത്തില്‍പ്പെട്ട കോഴികുഞ്ഞുങ്ങളെ നല്‍കിയത്. മുട്ടക്കോഴികള്‍ക്കൊപ്പം പ്രതിരോധമരുന്നും വിതരണം ചെയ്തു.