Menu Close

പുതിയ ഘടകങ്ങള്‍ക്കും ധനസഹായം

സെറികള്‍ച്ചര്‍, തേന്‍ സംസ്കരണം, ബയോഗ്യാസ് പ്ലാന്‍റ്, ഫാം വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ക്വാറന്‍റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ (അകഎ) ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍, തേന്‍ ശേഖരണം, സംസ്കരണം എന്നിവയ്ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങി യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് സഹായം. കൃഷിയിട അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന യൂണിറ്റുകള്‍ക്കും ബയോഗ്യാസ് പ്ലാന്‍റുകള്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കാനും സഹായമുണ്ട്. കൂണ്‍കൃഷി, വെര്‍ട്ടിക്കല്‍ ഫാമിംഗ്, ഏറോപോണിക്സ് ,ഹൈഡ്രോപോണിക്സ്, പോളിഹൗസ്, ഗ്രീന്‍ഹൗസ് തുടങ്ങി മുപ്പതോളം ഘടകങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവന്‍ തലത്തിലോ എ ഐ എഫ് മേഖല കോഡിനേറ്റര്‍മാരുമായോ ബന്ധപ്പെടുക..

തിരുവനന്തപുരം- 8921540233, 9020060507
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം – 6235277042
ഇടുക്കി, എറണാകുളം – 9048843776
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം – 8075480273
വയനാട് കോഴിക്കോട് – 8921785327
കണ്ണൂര്‍, കാസര്‍ഗോഡ് – 7907118539