Menu Close

ഏലം കൃഷിയിൽ ലാഭം കൊയ്ത് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്

കൃഷിയിൽ നിന്ന് ലാഭം കൊയ്ത് മികച്ച മാതൃക സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്. മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്. ഇതോടൊപ്പം വളം , മരുന്നുകൾ, കീടനാശിനികൾ എന്നിവയ്ക്കായി അഗ്രോ സർവ്വീസ് സെന്ററും ആരംഭിച്ചിട്ടുണ്ട്. ലാഭം പ്രതീക്ഷിക്കാതെ കർഷകർക്കായി സജ്ജമാക്കിയ കർഷക സേവന കേന്ദ്രവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു . ബാങ്കിലെ തന്നെ ജീവനക്കാരാണ് ഈ സംരംഭങ്ങൾ നോക്കി നടത്തുന്നത്. കാർഷിക മേഖലയുടെ ശാക്തീകരണത്തിനായി ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സർവീസ് സെന്ററാണ് മഞ്ഞപ്പെട്ടിയിൽ സ്വന്തമായുള്ള 3.5 ഏക്കർ സ്ഥലത്ത് അത്യുത്പാദനശേഷിയുള്ള ഏലം കൃഷി ചെയ്തിരിക്കുന്നത്.ഇതോട് ചേർന്ന് കിടക്കുന്ന 15 സെന്റ് സ്ഥലത്ത് പോളിഹൗസും, ഗ്രീൻ ഹൗസും പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ ജൈവ പച്ചക്കറി ഉൽപാദനവും നടത്തിവരുന്നു.