Menu Close

കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 5ന്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മാർച്ച് 5ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും വേൾഡ് മാർക്കറ്റ് വളപ്പിലെ കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം എത്തണം.