മലപ്പുറം ജില്ലയിലെ -ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. മുട്ടക്കോഴി വളര്‍ത്തല്‍ , ഇറച്ചിക്കോഴി വളര്‍ത്തല്‍, ഓമനപ്പക്ഷികളുടെ പരിപാലനം, പോത്തുകുട്ടി പരിപാലനം, തീറ്റപ്പുല്‍ കൃഷിയും സൈലേജ് നിര്‍മ്മാണവും, കറവപ്പശു പരിപാലനം, കാടപ്പക്ഷി വളര്‍ത്തല്‍, ഓമന മൃഗങ്ങളുടെ പരിപാലനം, ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.