Menu Close

ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവ്

എറണാകുളം ജില്ല, തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
25 നും 35 നും മധ്യേ പ്രായമുള്ള എം ബി എ / അഗ്രി ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഏതു ബിരുദധാരികൾക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ബയോഡാറ്റയോടൊപ്പം cochinnutmeg@gmail.com, Copyto(CC)- kjoseabisma@gmail.com& fpopmukerala@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ സെപ്റ്റംബർ 28നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9207413470