സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2026 ഏപ്രിൽ 22,23,24 തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തുന്നതാണ്. ചെറുതോണി ജില്ലാ വ്യാപാരഭവനിൽ രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ ചെയർപേഴ്സൺ കെ അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. സിറ്റിംഗിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് കമ്മീഷൻ സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്