കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മന്ത്രാലത്തിന് കീഴിലുള്ള എംഎസ്എംഇ- ഡെവലപ്മെന്‍റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശൂര്‍ 2024 മാര്‍ച്ച് 1ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ മാന്വല്‍സണ്‍സ് മലബാര്‍ പാലസ്, കോഴിക്കോട് വച്ച് സംരംഭകര്‍ക്കായി കയറ്റുമതി വിപണനത്തെക്കുറിച്ചുള്ള ഒരു ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. കയറ്റുമതി സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ചും വിവിധ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സേവനങ്ങളെ കുറിച്ച് പ്രതിപാദിക്കാനും ആണ് ഈ ശില്പശാല നടത്തുന്നത്. പങ്കെടുക്കുന്നതിന് ഫീസ് ഇല്ല. മുന്‍കൂര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്ട്രേഷനായുള്ള ലിങ്ക്: https://bit.ly/EXPORTþCLT
സംരംഭകര്‍ക്ക് കയറ്റുമതി വിപണനത്തെക്കുറിച്ച് പഠിക്കാം