Menu Close

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വിഷുവിന് വിഷരഹിതപച്ചക്കറി

വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയുമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായതിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം 17 വാര്‍ഡിലേക്കുമായി അഞ്ച് ഇനം തൈകള്‍ വീതം മൊത്തം രണ്ട് ലക്ഷം തൈകളാണ് വിതരണം ചെയ്യ്തത്.