കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. 2024 ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം.
മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ് , ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ജി എസ് റ്റി ആന്‍ഡ് ടാക്സേഷന്‍, ഓപ്പറേഷണല്‍ എക്സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info ല്‍ ഫെബ്രുവരി 15നകം അപേക്ഷിക്കണം. ഫീസ്: ജനറല്‍ -3540രൂപ, താമസംഒഴികെ – 1500 ; പട്ടികജാതി/വര്‍ഗ വിഭാഗം – 2000, താമസം ഒഴികെ – 1000. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടക്കാം. ഫോണ്‍ 0484 2550322, 0484 2532890, 7012376994.