Menu Close

കാര്‍ഷികകേരളത്തിന്റെ മാറുന്ന മുഖവുമായി വൈഗ 2023

കാര്‍ഷികരംഗത്തെ വരുമാനത്തിന് മൂല്യവര്‍ദ്ധന എന്ന ആശയവുമായി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള വൈഗ 2023 അന്തര്‍ദ്ദേശീയ ശില്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ഫെബ്രുവരി 25 വൈകിട്ട് 4 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.
കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിന് മൂന്നു മേഖലയിൽ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ കൃഷിരീതി പ്രചരിപ്പിച്ച് ഉല്‍ര്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണവും സംഭരണവും വര്‍ദ്ധിപ്പിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം സൃഷ്ടിക്കുക, കാര്‍ഷികേല്‍പ്പന്നങ്ങളെ വ്യാവസായിക മൂല്യവര്‍ദ്ധന നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണ് ആ മൂന്നു മേഖലകൾ.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനായിരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മാര്‍ച്ച് 2 വരെയാണ് പ്രദര്‍ശനം.

സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ നടന്ന യോഗത്തിൽ ആന്ധ്രാപ്രദേശ് കാര്‍ഷിക- സഹകരണവകുപ്പ് മന്ത്രി കാക്കാരി ഗോവിന്ദറെഡ്ഡി നിര്‍വ്വഹിച്ചു. ആന്ധ്രയിലെ കാര്‍ഷികരംഗത്തെ മുന്നേറ്റം വിവരിച്ച അദ്ദേഹം കേരളവുമായി പരസ്പരസഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്തു.

സെമിനാര്‍ ഒന്നാം ദിവസമായ ഫെബ്രുവരി 26 ഞായറാഴ്ച രാവിലെയുള്ള സെഷന്‍ ഹാള്‍ 1ല്‍ കാര്‍ഷിക ധനപരിപാലനവും സംരംഭകത്വവും എന്ന വിഷയത്തിൽ ആയിരുന്നു.
പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടറും ആയ എസ്. ഹരിശങ്കര്‍ വിഷയാവതരണം നടത്തി. കൃഷി സംസ്കാരം എന്നതില്‍നിന്ന് ബിസിനസ് ആയാല്‍മാത്രമേ വികസനം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും അവരുടെ നൈപുണിക്കും ശേഷിക്കും താങ്ങാവുന്ന തരത്തിലേ വായ്പ എടുക്കാവൂ. തന്റെ സംരംഭത്തെക്കുറിച്ച് വ്യക്തമായ ചിത്രം ഉള്ളിലുള്ളവര്‍ക്കു മാത്രമേ ബാങ്ക് ലോണ്‍ കൊടുക്കാവൂ. കാര്‍ഷികസംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ പശ്ചാത്തലമൊരുക്കിക്കൊടുക്കുവാന്‍ അധികാരികൾ ബാധ്യസ്ഥരാണ്.
നിയമങ്ങളിലെ ലാളിത്യം. അറിവ് നേടാനുള്ള എളുപ്പം, ഏത് അധികാരി യുടെ ഇടത്തേക്കും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ഇവയാണ് ആവശ്യമായ പശ്ചാത്തലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നഷ്ടമില്ലാതെ വിറ്റഴിക്കുവാന്‍ വിര്‍ച്വല്‍ പ്ലാറ്റ്ഫോമുകള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ഷകശ്രീ എഡിറ്റർ ഇന്‍ ചാര്‍ജ് ടി കെ സുനിൽ കുമാര്‍, നബാര്‍ഡ് ജനറൽ മനേജര്‍ ആര്‍. ശങ്കരനാരായണൻ, , നബാര്‍ഡ് ഡിജിഎം ജയിംസ് പി.ജോര്‍ജ്,എസ്എല്‍ബിസി കേരള സീനിയര്‍ മാനേജര്‍ അജാസ്,
ട്രാന്‍സ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ.ടി.കെ. സേതുമാധവൻ, RSETI കേരള ഡയറക്ടർ പേര്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.തൃശൂർ കോളേജ് ഓഫ് കോപ്പറേഷന്‍, ബാങ്കിങ് ആന്റ് മാനേജ്മെന്റ് ഡീന്‍ കെ എന്‍ ഉഷാദേവി മോഡറേറ്ററായിരുന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന ബാങ്കിങ് മേഖലയെ മുന്‍നിര്‍ത്തിയുള്ള സംവാദം കേരളബാങ്ക് സി ഇഓ പി എസ് രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ എസ് ബിജു,
എസ്എല്‍ബിസി കേരള കണ്‍വീനറും കാനറ ബാങ്ക് ജനറല്‍ മാനേജരുമായ എസ് പ്രേംകുമാർ,
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
വിവിധ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷകരും സംരംഭകരും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പ്രതിനിധികളും തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. അവയിൽ മിക്കതിനും ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറി സാബിര്‍ ഹുസൈൻ മോഡറേറ്ററായിരുന്നു.
കര്‍ഷകരുടെ പ്രശ്നങ്ങൾക്ക് ഞൊടിയിടയില്‍ പരിഹാരം കാണുന്ന വൈഗയുടെ ശൈലി കര്‍ഷരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു.

കാര്‍ഷിക വസ്തുക്കളുടെ കയറ്റുമതി മുന്‍നിര്‍ത്തിയുള്ള ഉല്‍പ്പാദനം,
ട്രൈബല്‍ കാര്‍ഷിക സാങ്കേതിക വിദ്യകൾ എന്നീ വിഷയങ്ങളിലും സെമിനാര്‍ നടന്നു.