Menu Close

പോത്തിനെ വളര്‍ത്തി കാശുണ്ടാക്കാം. എംപിഐയുടെ കിടിലന്‍ ഓഫര്‍

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി ലാഭമുണ്ടാക്കണോ? ഇതാ ലളിതവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ അവസരം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയില്‍ഇപ്പോൾ അപേക്ഷിക്കാം. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും സൗജന്യമായി നിങ്ങള്‍ക്കു നല്‍കും. വളര്‍ത്തി വലുതാക്കിക്കൊടുത്താല്‍ കൈനിറയെ പണവുംതരും. സംസ്ഥാനത്തുടനീളം 500 കർഷകരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെണ്ണാട്ടിൻക്കുട്ടികളെയോ വളർത്താൻ തരും. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്കുതന്നെ തിരിച്ചുകൊടുക്കണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ കര്‍ഷകനില്‍നിന്നു വാങ്ങും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുകയാണ് തരിക.  12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ തരുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.
പദ്ധതിയിലെ രജിസ്ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ  www.meatproductsofindia.com സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.