Menu Close

ശാസ്ത്രീയമായ പശുപരിപാലനം

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബര്‍ 22 മുതല്‍ 27 വരെയുള്ള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 21-ാം തീയതിക്ക് മുന്‍പായി ഫോണ്‍ മുഖേനയോ നേരിട്ടോ
രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്രാബത്തയും നല്‍കുന്നതാണ്. പരിശീലനാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും അവയുടെ ഓരോ പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2440911 എന്ന ഫോണ്‍ നമ്പറിലോ ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന മേല്‍വിലാസത്തിലോ principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

തിരുത്ത്: പരിശീലനം നവമ്പര്‍ 25 മുതല്‍ 30 വരെയാണ്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടിയിട്ടുണ്ട്.