ആലപ്പുഴ ജില്ലാ ക്ഷീരസംഗമം 2023-24 ഭരണിക്കാവ് ബ്ലോക്കില്‍ വള്ളികുന്നം ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളികുന്നം ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ 2024 ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടത്തും. ഏഴിന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ എസ്. രജനിയുടെ അധ്യക്ഷതയില്‍ ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എട്ടിന് ക്ഷീരസംഘമവും ക്ഷീരതീരം ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍ , ക്ഷീര സംഘങ്ങളെ ആദരിക്കല്‍ ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള സെമിനാര്‍ , ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ക്വിസ് , വിരമിച്ച ക്ഷീരസംഘം ജീവനക്കരെ ആദരിക്കല്‍, 20 വര്‍ഷത്തിലെറെയായി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘം പ്രസിഡന്റുമാരെ ആദരിക്കല്‍, ജില്ലയിലെ ക്ഷീരവികസന വകുപ്പിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുതലായവ സംഘടിപ്പിക്കും.
ജില്ലാ ക്ഷീരസംഗമം ഏഴ്, എട്ട് തീയതികളില്‍
