Menu Close

ജില്ലാ ക്ഷീരസംഗമം ചേലക്കരയിൽ

ജില്ലാ ക്ഷീരസംഗമത്തിന് ചേലക്കര വേദിയാകും. സ്വാഗതസംഘം രൂപീകരണ യോഗം തോനൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ അധ്യക്ഷയായി. 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ ചേലക്കര എസ് എം ടി സ്കൂള്‍ ഗ്രൗണ്ടിലാണ് സംഗമം നടത്തുന്നത്.13 സബ്കമ്മിറ്റികൾ രൂപീകരിച്ച് ഗ്രൂപ്പ് ചർച്ചകൾ നടത്തി നിർദ്ദേശങ്ങള്‍ അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളാണ് ക്ഷീരസംഗമത്തിന്റെ ഭാഗമായി സംഘാടകസമിതി ഒരുക്കുന്നത്. പതാക ഉയർത്തല്‍ , കന്നുകാലി പ്രദർശനം, സ്കൂള്‍ വിദ്യര്‍ത്ഥികൾക്കായുള്ള മത്സരങ്ങള്‍, ക്ഷീര വികസന സെമിനാറുകള്‍ ,കർഷക സെമിനാറുകള്‍, ഘോഷയാത്ര, സാംസ്ക്കാരിക പരിപാടികള്‍ , പൊതു സമ്മേളനം, ക്ഷീരകർഷകരെ ആദരിക്കല്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.