രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്കൂളിന് ലഭിച്ചു. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് പ്രഥമ അധ്യാപകന് ടി ആര് സുബുകുമാറിന് പുരസ്കാരം കൈമാറി. കൂവരക്, ചോളം, കുതിരവാലി, തിന തുടങ്ങിയവ കൃഷിചെയ്താണ് അംഗീകാരം സ്വന്തമാക്കിയത്.
കൃഷിമികവിന് ജില്ലാതല പുരസ്കാരം
